മൊബൈല്‍ ലോണ്‍ ആപ്പുകാരുടെ പീഡനം, ടെക്കി യുവാവ് ജീവനൊടുക്കി

ചെന്നൈ-വായ്പാ തുക തിരിച്ചടച്ചിട്ടും മൊബൈല്‍ ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ടെക്കി യുവാവ് ജീവനൊടുക്കി. 23 കാരനായ നരേന്ദ്രനാണ് വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ചത്.
വായപ് എടുത്ത വകയില്‍ നല്‍കാനുണ്ടായിരുന്ന 33,000 രൂപ അടച്ചിട്ടും ലോണ്‍ ആപ്പുകര്‍ യുവാവിനെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് എം.ജി.ആര്‍ നഗര്‍ പോലീസ് പറഞ്ഞു. കുടുംബക്കാരില്‍നിന്ന് 50,000 രൂപ കടം വാങ്ങിയാണ് ലോണ്‍ ആപ്പിലെ ബാധ്യത തീര്‍ത്തിരുന്നത്. കടം വാങ്ങിയ പണം നല്‍കിയില്ലെന്നും കള്ളനാണെന്നും ആരോപിച്ച് ലോണ്‍ ആപ്പ് നടത്തിപ്പുകാര്‍ യുവാവിന്റെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സന്ദേശം അയച്ചിരുന്നു.

 

Latest News