പതിനൊന്നുകാരനെ പീഡിപ്പിച്ച പ്രതി ആറു മാസത്തിന് ശേഷം പിടിയില്‍

പത്തനംതിട്ട- പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. പറക്കോട് പാറക്കോണത്ത് തെക്കേതില്‍ വീട്ടില്‍  രാജന്‍ എന്ന് വിളിക്കുന്ന രാജേന്ദ്ര ( 57 ) നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത് . ഏപ്രില്‍ 11 നായിരുന്നു സംഭവം . മേയ് 18 ന് കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോക്‌സോ നിയമ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ജാമ്യാപേക്ഷ എതിര്‍ത്ത് പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ഹൈക്കോടതി പ്രതി ചെയ്ത കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം പരിഗണിച്ച് ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
തുടര്‍ന്ന് ഹൈദരാബാദിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപൂര്‍വം നാട്ടിലെത്തിച്ച് കസ്റ്റഡിയിലെടുത്തു . അടൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ്.ടി.ഡി യുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ് രേഖപ്പെടുത്തി.

 

Latest News