Sorry, you need to enable JavaScript to visit this website.

കുറ്റ്യാടിയില്‍ ഫയര്‍ഫോഴ്‌സിനെ കബളിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍

കുറ്റ്യാടി- ഫയര്‍ഫോ്‌ഴ്‌സിനെ വിളിച്ച് വ്യാജ വിവരം നല്‍കി കബളിപ്പിച്ചതിന് ഒരാള്‍ അറസ്റ്റില്‍. കോതോട് ഒതയോത്ത് സ്മിതേഷി(42)നെ തൊട്ടില്‍പ്പാലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വീട്ടിനടുത്ത വിറക് കൂടക്ക് തീ പിടിച്ചതായി നാദാപുരം ഫയര്‍ഫോഴിസിനെ അറിയിച്ചത്. വിവരം കേട്ട ഉടനെ സേന കോതോടേക്ക് കുതിച്ചെത്തി. എന്നാല്‍ തീ പിടുത്തം ഉണ്ടായിട്ടില്ലെന്ന് സംഭവ സ്ഥലത്തെത്തിയപ്പോഴാണ് അറിഞ്ഞത്. ഫയര്‍ഫോഴ്‌സിനെ തെറ്റിദ്ധരിപ്പിച്ച് ദുരന്ത നിവാരണ സംവിധാനം ദുരുപയോഗം ചെയ്തതിനാണ് കേസെടുത്തത്.  ഇത്തരം വ്യാജ വിവരങ്ങള്‍ നല്‍കുന്നത് ഏറെ പ്രയാസമുണ്ടക്കുമെന്ന് ഫയര്‍ഫോഴ്‌സും പോലീസും പറഞ്ഞു.

 

 

Latest News