കാനം രാജേന്ദ്രൻ വീണ്ടും സി.പി.ഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം-സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തെരഞ്ഞെടുത്തു. തുടർച്ചയായ മൂന്നാം തവണയാണ് കാനം സെക്രട്ടറിയാകുന്നത്. വിഭാഗീയ പ്രശ്‌നങ്ങൾക്കിടെ ഐകകണ്‌ഠേന്യയാണ് കാനത്തെ വീണ്ടും തെരഞ്ഞെടുത്തത്. 
പ്രായപരിധി അടിസ്ഥാനത്തിൽ കെ.ഇ ഇസ്മായിൽ, സി. ദിവാകരൻ എന്നിവർ സംസ്ഥാന കൗൺസിലിൽനിന്ന് പുറത്തായി. പീരുമേട് എം.എൽ.എ വാഴൂർ സോമാൻ, ഇ.എസ് ബിജിമോൾ എന്നിവരെയും കൗൺസിലിൽ ഉൾപ്പെടുത്തിയില്ല.
 

Latest News