മലയാളി വിദ്യാര്‍ഥി മക്കയില്‍ മരിച്ചു

മക്ക- സൗദി അറേബ്യയിലെ മക്കയില്‍  കാസര്‍കോട് സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. തളങ്കര അബ്ദുല്‍ മജീദിന്റെ മകന്‍ ഹസ്സാം ആണ് മരിച്ചത്.
നാഡീ ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്നുള്ള ചികിത്സയിലായിരുന്നു. പുലര്‍ച്ചെ കിംഗ് അബ്ദുല്‍ അസീസ് ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
നേരത്തെ സൗദിയിലുണ്ടായിരുന്ന ഹസ്സാം ഫാമിലി വിസിറ്റ് വിസയില്‍ വീണ്ടും സൗദിയിലെത്തിയപ്പോഴാണ് മരണം.  തളങ്കരയില്‍ ഒമ്പതാം ക്ലാസിലാണ് പഠിച്ചിരുന്നത്.  മൂന്ന് സഹോദരങ്ങളുണ്ട്.
മയ്യിത്ത് മക്കയില്‍ ഖബറടക്കും.

 

Latest News