ദല്‍ഹി കലാപം: പോലീസുകാരനെ കൊലപ്പെടുത്തിയ പ്രതി രണ്ട് വര്‍ഷത്തിനുശേഷം പിടിയില്‍

ന്യൂദല്‍ഹി- കിഴക്കന്‍ ദല്‍ഹിയില്‍ 2020ലുണ്ടായ കലാപത്തിനിടെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലിനെ കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതിയെ ദല്‍ഹി പോലീസിലെ ക്രൈംബാഞ്ച് പിടികൂടി. രണ്ട് വര്‍ഷമായി പോലീസ് അന്വേഷിക്കുന്ന പ്രതിയെ അലീഗഡില്‍വെച്ചാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് വസീം എന്ന സല്‍മാനാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
കലാപത്തിനിടയില്‍ നടന്ന ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടതിനു പുറമെ ദല്‍ഹി മുന്‍ ഡെപ്യൂട്ടി കമ്മീഷണറടക്കം 50 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
2020 ജനുവരിയില്‍ ചാന്ദ് ബാഗിലെ പ്രധാന റോഡായ വസീറാബാദിലാണ് സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ പ്രക്ഷോഭം നടന്നത്. 2020 ഫെബ്രുവരി 23 ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ദല്‍ഹിയിലെത്തിയിട്ടും പ്രതിഷേധം തുടര്‍ന്നിരുന്നു.

 

Latest News