Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കുന്നതില്‍  കോടിയേരി വലിയ പങ്കു വഹിച്ചു-  എംഎം മണി

കണ്ണൂര്‍-അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് എംഎം മണി എംഎല്‍എ. രോഗം കോടിയേരിയെ നമ്മളില്‍ നിന്നും അപഹരിച്ചുവെന്നത് വേദനയോടെ മാത്രമേ ഓര്‍മ്മിക്കാന്‍ കഴിയൂവെന്ന് കണ്ണൂരിലെ കോടിയേരിയുടെ വീട്ടിലേക്കെത്തിയ എംഎം മണി അനുസ്മരിച്ചു. പിബി മെമ്പറെന്ന നിലയില്‍ ഇന്ത്യയിലെ പാര്‍ട്ടിക്ക് വലിയ സംഭാവന ചെയ്ത നേതാവായിരുന്നു അദ്ദേഹമെന്നും എംഎം മണി ഓര്‍മ്മിച്ചു. വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനത്തില്‍ നിന്നും വന്ന അദ്ദേഹം പിന്നീട് എന്റെ നേതാവായി ഐക്യത്തോടെ പാര്‍ട്ടിയെ നയിച്ചു. പാര്‍ട്ടിയിലെ ഐക്യം സ്ഥാപിക്കുന്നതില്‍ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു. പിണറായി വിജയന്‍, മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടി സെക്രട്ടറിയെന്ന നിലയിലും ചുമതല വഹിക്കുമ്പോള്‍ അദ്ദേഹത്തോട് ഒപ്പം നിന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയതും പാര്‍ട്ടിയില്‍ ഐക്യം സ്ഥാപിക്കുന്നതിനും കോടിയേരിക്ക് വലിയ പങ്കുണ്ടായിരുന്നു. 2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയതിലും അതിന് ശേഷം തുടര്‍ഭരണം നേടിയതിലും കോടിയേരിയുടെ പങ്ക് വളരെ വലുതാണെന്നും എംഎം മണി ഓര്‍മ്മിച്ചു.
 

Latest News