കീഴ്ജീവനക്കാരിയുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്രം ജീവനക്കാരന്‍ പിടിയില്‍

കൊച്ചി- കീഴ്ജീവനക്കാരിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച അറുപത്തി രണ്ടുകാരനായ ക്ഷേത്രം ജീവനക്കാരന്‍ അറസ്റ്റില്‍. പതിനാലുകാരിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍  കോട്ടുവള്ളി കൈതാരം തൈപറമ്പില്‍ സുരേഷി(62) നെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വീട്ടില്‍ ആരുമില്ലാത്ത സമയത്ത് എത്തിയ ഇയാള്‍ കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി ഇയാളെ പിടിച്ചുവെച്ച് പോലീസില്‍ ഏല്‍പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

 

Latest News