ജിദ്ദ അല്‍അദ്ല്‍ ഡിസ്ട്രിക്ടില്‍ കെട്ടിടം പൊളിക്കലിന് തുടക്കം

ജിദ്ദ - നഗരത്തില്‍ നടപ്പാക്കുന്ന ചേരിവികസന പദ്ധതിയുടെ ഭാഗമായി അല്‍അദ്ല്‍, അല്‍ഫദ്ല്‍ ഡിസ്ട്രിക്ടുകളില്‍ കെട്ടിടം പൊളിക്കല്‍ ജോലികള്‍ക്ക് തുടക്കമായി. കെട്ടിടങ്ങളും പാര്‍പ്പിടങ്ങളും ഒഴിയാന്‍ ആവശ്യപ്പെട്ട് പ്രദേശവാസികള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നേരത്തെ പ്രഖ്യാപിച്ച സമയക്രമം അനുസരിച്ച് ഉമ്മുസലം, കിലോ 14 ഡിസ്ട്രിക്ടുകളില്‍ കെട്ടിടങ്ങളിലേക്കും താമസസ്ഥലങ്ങളിലേക്കുള്ള വൈദ്യുതി, ജല കണക്ഷനുകള്‍ വിച്ഛേദിക്കാനും തുടങ്ങിയിട്ടുണ്ട്.
വീട്ടുപകരണങ്ങള്‍ സൗജന്യമായി നീക്കം ചെയ്യല്‍, ഭക്ഷ്യകിറ്റ് വിതരണം, സ്ഥിരം താമസസ്ഥലം, സ്ഥിരം താമസസ്ഥലമോ നഷ്ടപരിഹാരമോ ലഭിക്കുന്നതു വരെ താല്‍ക്കാലിക താമസസൗകര്യം എന്നിവ അടക്കമുള്ള സേവനങ്ങള്‍ ചേരിപ്രദേശങ്ങളില്‍ നിന്ന് കുടിയൊഴിപ്പിക്കുന്നവര്‍ക്ക് നല്‍കുന്നുണ്ട്.

 

Latest News