വാഷിംഗ്ടണ്‍- പോയ വര്‍ഷത്തെ വന്യജീവി ഫോട്ടോ വിഭാഗത്തില്‍ ഒന്നാം സമ്മാനം നേടിയ ഫോട്ടോ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് റദ്ദാക്കി. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫറായ മാര്‍ഷ്യോ കോബ്രാളിന്റെ ദ നൈറ്റ് റെയ്ഡര്‍ എന്ന ഉറുമ്പുതീനി ഫോട്ടോയാണ് വിവാദത്തിലായത്. മത്സരം നടത്തിയ ദ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ തീരുമാനം. മ്യൂസിയം നടത്തിയ മൃഗങ്ങള്‍ അവയുടെ പരിതസ്ഥിതിയില്‍ എന്ന വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രമാണിത്.
വൈക്കോല്‍ നിറച്ച് നിര്‍മിച്ച രൂപമാണ് ഈ ഫോട്ടോയെന്ന പരാതിയെ തുടര്‍ന്നാണ് മ്യൂസിയം വിശദമായ അന്വേഷണം നടത്തി ആരോപണം ശരിവെച്ചത്. സ്വാഭാവികത നഷ്ടപ്പെടുത്തരുതെന്ന നിബന്ധന ലംഘിക്കപ്പെട്ടുവെന്നാണ് മ്യൂസിയം നിയോഗിച്ച മൂന്നാം കക്ഷിയുടെ റിപ്പോര്‍ട്ടിനു ശേഷം വിലയിരുത്തിയത്.
ലോകത്ത് ഏറ്റവും മുന്‍നിരയിലുള്ള സാങ്കേതിക ഗവേഷണ സ്ഥാപനമാണ് നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം.
എമാസ് ദേശീയ ഉദ്യാനത്തിന്റെ പ്രവേശന കവാടത്തില്‍ സ്ഥാപിച്ച ഉറുമ്പുതീനി രൂപമാണ് യഥാര്‍ഥ ഉറുമ്പുതീനി അതിന്റെ ആവാസ വ്യവസ്ഥയിലെന്ന അടിക്കുറിപ്പോടെ മത്സരത്തിനു സമര്‍പ്പിച്ചിരുന്നത്. ഫോട്ടോക്ക് അവാര്‍ഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഇതിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഉറമ്പുതീനി ഗവേഷകന്‍ അടക്കമുള്ള വിദഗ്ധരാണ് അന്വേഷണം നടത്തിയത്.
തന്റെ ഭാഗം വിശദീകരിക്കാന്‍ ഫോട്ടോഗ്രാഫര്‍ കോബ്രാളിന് അവസരം നല്‍കിയിരുന്നു.
വൈക്കോല്‍ നിറച്ച രൂപമാണെന്ന ആരോപണം നിഷേധിച്ച ഇദ്ദേഹത്തിനു പക്ഷേ മറ്റൊരു ഫോട്ടോ സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. അവാര്‍ഡിനര്‍ഹമായ ഫോട്ടോക്കു മുമ്പും ശേഷവുമെടുത്ത ഫോട്ടോകള്‍ നല്‍കിയെങ്കിലും അവയില്‍ ഉറുമ്പുതീനി ഇല്ലായിരുന്നു. ജീവനുള്ള ഉറുമ്പുതീനിക്ക് തന്നോടൊപ്പം സാക്ഷ്യം വഹിച്ച ഒരാളുടെ പേര് ഫോട്ടോഗ്രാഫര്‍ നല്‍കിയെങ്കിലും അതു വിദഗ്ധ സമിതി കണക്കിലെടുത്തില്ല.