Sorry, you need to enable JavaScript to visit this website.

എം.വി രാജഗോപാലന്റെ അരുമ ശിഷ്യന്‍,  വിനോദിനി ജീവിതസഖിയായത് അങ്ങനെ

മാടപ്പീടിക, തലശേരി- സ്‌കൂള്‍ കാലം മുതല്‍ ഇടത് രാഷ്ട്രീയം മുറുകെ പിടിച്ച വ്യക്തി, പതിനേഴാം വയസില്‍ പാര്‍ട്ടി അംഗത്വം നേടിയിരുന്നു കോടിയേരി ബാലകൃഷ്ണന്‍. തലശേരി എംഎല്‍എയായിരുന്ന സിപിഎം നേതാവ് എം.വി രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.രാഷ്ട്രീയത്തില്‍ രാജഗോപലന് കോടിയേരി അരുമ ശിഷ്യനായിരുന്നു. ഇരുവരും തമ്മില്‍ രാഷ്ട്രീയ ബന്ധം മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്. ഇരുവീടുകളും തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരം മാത്രമേ ഉണ്ടായിരുന്നുള്ളു.
തലശേരിക്കടുത്തുള്ള മാടപ്പീടികയിലായിരുന്നു മീത്തലെവാഴയില്‍ വീട്. മുല്‍ില്‍ നടയിലായിരുന്നു കോടിയേരിയുടെ മൊട്ടേമ്മല്‍ വീട്. രണ്ട് കുടുംബങ്ങളും തമ്മില്‍ വലിയ അടുപ്പമായിരുന്നു. കോടിയേരിക്കും വിനോദിനിക്കും അതുകൊണ്ട് തന്നെ പരസ്പരം പണ്ട് തൊട്ടേ അറിയായിരുന്നു. രാജഗോപാലന്റെ മകള്‍ കൂടിയായിരുന്നു വിനോദിനി. ആ അടുപ്പമാണ് വിവാഹത്തില്‍ കലാശിച്ചത്.
പക്ഷേ ഇരുവരും തമ്മില്‍ പ്രണയമായിരുന്നോ എന്ന ചോദ്യത്തിനും ആണെന്നോ അല്ലെന്നോ പറയാന്‍ സാധിക്കില്ല. അത്ര അടുപ്പത്തിലായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും വിവാഹത്തിന് മുന്നില്‍ തടസങ്ങളൊന്നും ഉണ്ടായിരുന്നില്ല.
1980 ലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെയും വിനോദിനിയുടേയും വിവാഹം. അന്ന് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്നു കോടിയേരി. തലശേരി ടൗണ്‍ ഹാളില്‍ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ.വി കുഞ്ഞമ്പുവിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി രീതിയിലായിരുന്നു വിവാഹം. അന്ന് മുതല്‍ വിനോദിനി കോടിയേരിക്കൊപ്പം ഉണ്ട് ഇറക്കവും കയറ്റവും നിറഞ്ഞ കോടിയേരിയുടെ ജീവിതത്തില്‍ ശക്തികേന്ദ്രമായി.
 

Latest News