കോടിയേരിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഗവര്‍ണറും

ചെന്നൈ- അന്തരിച്ച മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് വിവിധ രാഷ്ട്രീയ നേതാക്കള്‍. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, ഗവര്‍ണര്‍ ആര്‍.എന്‍. രവി എന്നിവര്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരി ബാലകൃഷ്ണന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അപ്പോളോ ആശുപത്രിയിലെത്തിയിരുന്നു.

സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുസ്മരിച്ചു. മുന്‍ മന്ത്രി, സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ എന്നും ഓര്‍മിക്കപ്പെടും. ആത്മാവിന് മുക്തി നേരുന്നതായും ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.

 

Latest News