നാപ്കിന്‍ ചോദിച്ചു, ഗര്‍ഭ നിരോധന ഉറയും വേണോ എന്ന് മറുപടി; മാപ്പുചോദിച്ച് ഉദ്യോഗസ്ഥ

പട്‌ന- ബിഹാറില്‍ കുറഞ്ഞ നിരക്കില്‍ സാനിറ്ററി നാപ്കിന്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് ചോദ്യമുന്നയിച്ച വിദ്യാര്‍ഥിനിയോട് രൂക്ഷമായി പ്രതികരിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഐ.എ.എസ് ഉദ്യോഗസ്ഥ. നാപ്കിന്‍ ചോദിച്ച വിദ്യാര്‍ഥിനിയോട് 'ഇങ്ങനെപോയാല്‍ ഗര്‍ഭനിരോധന ഉറവരെ നിങ്ങള്‍ ആവശ്യപ്പെടുമല്ലോ' എന്നായിരുന്നു വനിത ശിശുവികസനക്ഷേമ വകുപ്പ് മേധാവി ഹര്‍ജോത് കൗര്‍ ഭംറയുടെ ചോദ്യം.

സംഭവം വിവാദമായതോടെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. തന്റെ പരാമര്‍ശത്തില്‍ ഏതെങ്കിലും പെണ്‍കുട്ടിക്ക് വേദന തോന്നിയിട്ടുണ്ടെങ്കില്‍, അവരോട് ക്ഷമ ചോദിക്കുന്നുവെന്ന് ഭംറ എഴുതിയ കത്തില്‍ പറഞ്ഞു.

 

Latest News