ജിദ്ദ-ജിദ്ദ നഗരവികസനത്തിന്റെ ഭാഗമായി ഹയ്യുല്‍ അദ്‌ലിലും ഹയ്യുല്‍ ഫദ്‌ലിലും കെട്ടിടം പൊളിക്കല്‍ ആരംഭിച്ചു. ഇത് സംബന്ധിച്ച് കെട്ടിട ഉടമകള്‍ക്ക് നേരത്തെ നോട്ടീസ് നല്‍കുകയും താമസക്കാരെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം ഉമ്മുസ്സലം, കിലോ 14 എന്നിവിടങ്ങളില്‍ പൊളിക്കുന്നതിന്റെ മുന്നോടിയായി കെട്ടിടങ്ങളിലെ വൈദ്യുതിയും വെളളവും വിഛേദിച്ചു.
സ്ഥിര താമസ സൗകര്യം, ഭക്ഷണം, വീട്ടുപകരണങ്ങള്‍ മാറ്റല്‍ എന്നിവക്കുളള സേവനങ്ങളും നഷ്ടപരിഹാരം ലഭിക്കുന്നത് വരെ താത്കാലിക താമസം ഒരുക്കലും വികസന സമിതിയുടെ മേല്‍നോട്ടത്തില്‍ നടക്കും.
ജിദ്ദയിലെ 32 ല്‍ 30 ചേരികളിലാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. ഉമ്മു സല്‍മിലും കിലോ 14നും പൊളിക്കല്‍ പൂര്‍ത്തിയായാവുന്നതോടെ നഗരത്തിലെ പ്രഖ്യാപിത പൊളിക്കല്‍ പദ്ധതി അവസാനിക്കും.
അതേസമയം കെട്ടിട ഉടമകള്‍ നഷ്ടപരിഹാരത്തിന് ആവശ്യമായ രേഖകളുമായി ഉടന്‍ സമീപിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ രേഖകള്‍, ഉടമയുടെ തിരിച്ചറിയല്‍ രേഖ, ബാങ്ക് എകൗണ്ട് നമ്പര്‍ തുടങ്ങിയവാണ് ആവശ്യമായ രേഖകള്‍.






