കോടിയേരിയുടെ മൃതദേഹം തലശ്ശേരിയിലേക്ക് കൊണ്ടുപോകും

ചെന്നൈ- അപ്പോളോ ആശുപത്രിയില്‍ അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലും തുടര്‍ന്ന് തലശ്ശേരിയിലേക്കും കൊണ്ടുപോകും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സെക്രട്ടറി എം.വി ഗോവിന്ദന്‍ എന്നിവര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്. സംസ്‌കാരം വീട്ടുവളപ്പിലോ പയ്യാമ്പലം ശ്മശാനത്തിലോ എന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്ന് പി.ബി അംഗം എം.എ ബേബി പറഞ്ഞു.

 

Latest News