റബര്‍ തോട്ടത്തിനുള്ളില്‍ അസ്ഥികൂടം

പത്തനംതിട്ട- റാന്നിയില്‍ റബര്‍ തോട്ടത്തിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തി. തൊഴിലുറപ്പ് തൊഴിലാളികള്‍ റബര്‍ കാട് തെളിക്കുന്നതിനിടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. റാന്നി പള്ളിക്കല്‍ മുരിപ്പിലാണ് സംഭവം.
രാവിലെ 10 മണിയോടെയാണ് അസ്ഥികൂടം കണ്ടെത്തിയത്. റബര്‍ മരത്തിന്റെ ചുവട്ടില്‍ അസ്ഥികൂടം കണ്ടെത്തിയത്. പിന്നീട് പോലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തായി വസ്ത്രങ്ങള്‍ കണ്ടെത്തി.
മൂന്ന് മാസം മുമ്പ് കാണാതായ ഇടക്കുളം സ്വദേശി സുധാകരന്റെ മൃതദേഹമാണിതെന്നാണ് പോലീസ് പറയുന്നത്.

 

Latest News