റിയാദ് - ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 12,436 നിയമ ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
6,911 ഇഖാമ നിയമ ലംഘകരും 3,249 നുഴഞ്ഞുകയറ്റക്കാരും 2,276 തൊഴില്‍ നിയമ ലംഘകരുമാണ് പിടിയിലായത്. അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 198 പേരും അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 44 പേരും നിയമ ലംഘകര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കിയ എട്ടു പേരും ഇക്കാലയളവില്‍ അറസ്റ്റിലായി. ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 47,388 പേരുടെ കേസുകളില്‍ നിലവില്‍ നടപടികള്‍ സ്വീകരിച്ചുവരുന്നു. ഒരാഴ്ചക്കിടെ 8,028 നിയമ ലംഘകരെ രാജ്യത്തു നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.






