നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ദമ്പതിമാരില്‍നിന്ന് 75 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് എയര്‍ഇന്റലിജന്‍സ് യൂണിറ്റ്
പിടികൂടി.എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്‌റൈനില്‍നിന്നെത്തിയ വടകര സ്വദേശികളായ ദമ്പതിമാരില്‍നിന്നാണ് മൊത്തം 1.547 കിലോ സ്വര്‍ണം
പിടികൂടിയത്. ഭര്‍ത്താവിന്റെ പക്കല്‍ 1.115 കിലോ സ്വര്‍ണമാണ് ഉണ്ടായിരുന്നത്. സ്വര്‍ണമിശ്രിതം കാപ്‌സ്യൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യയുടെ പക്കല്‍ 432 ഗ്രാം
സ്വര്‍ണാഭരണങ്ങളാണ് ഉണ്ടായിരുന്നത്. വസ്ത്രത്തിനുള്ളിലാണ് ഒളിപ്പിച്ചത്.