Sorry, you need to enable JavaScript to visit this website.
Tuesday , January   31, 2023
Tuesday , January   31, 2023

രണ്ടാമതും വിവാഹിതനായ യുവാവിനെ ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ താഴേക്കെറിഞ്ഞു കൊലപ്പെടുത്തി

കെയ്റോ- രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് ആദ്യ ഭാര്യയുടെ ബന്ധുക്കള്‍ താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. 

ഈജിപ്ഷ്യന്‍ യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. യുവാവ് അവധിക്ക് നാട്ടിലെത്തിയപ്പോഴാണ് ഇയാള്‍ രണ്ടാമത് വിവാഹം കഴിച്ചത് മുന്‍ ഭാര്യ അറിയുകയും ഇതിനെ എതിര്‍ക്കുകയും ചെയ്തത്. തുടര്‍ന്ന് തന്റെ പിതാവിനെയും സഹോദരന്മാരെയും വിവരം അറിയിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തി. ഇവര്‍ യുവാവിനോട് വിവാഹം ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും അയാള്‍ വിസമ്മതിക്കുകയായിരുന്നു. പിന്നാലെ പിതാവും സഹോദരങ്ങളും മറ്റ് ചിലരും ചേര്‍ന്ന് മര്‍ദ്ദിക്കുകയും അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുകയുമായിരുന്നു. ഇയാളുടെ മകന്റെ കണ്‍മുമ്പിലാണ് സംഭവം.

Latest News