നടി ആകാംക്ഷ മോഹനെ ഹോട്ടല്‍  മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മുംബൈ- നടിയും മോഡലുമായ ആകാംക്ഷ മോഹനെ (30) ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്ധേരിയിലെ സീബ്രിഡ്ജ് ഹോട്ടലിലാണ് നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയാന സ്വദേശിനിയാണ്.ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. 'എന്നോട് ക്ഷമിക്കണം, എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല, എനിക്ക് സമാധാനം വേണം, ഞാന്‍ പോകുന്നു' എന്നാണ് കുറിപ്പില്‍ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ചയാണ് നടി ഹോട്ടലില്‍ മുറിയെടുത്തത്. മുറി വൃത്തിയാക്കാന്‍ ചെന്നപ്പോള്‍ വാതില്‍ തുറക്കാതായതോടെ ഹോട്ടല്‍ ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. പരസ്യ ചിത്രങ്ങളില്‍ സജീവമായ ആകാംക്ഷ 'സിയ' എന്ന ഹിന്ദി ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.
 

Latest News