Sorry, you need to enable JavaScript to visit this website.

കൊച്ചി തേവരയിൽ ഫ്‌ലാറ്റിൽ  നിന്നു വീണ് വിദ്യാർഥി മരിച്ചു

കൊച്ചി- തേവരയിൽ ഫ്‌ലാറ്റിൽ നിന്നു വീണ് വിദ്യാർഥി മരിച്ചു. നേവി ഉദ്യോഗസ്ഥൻ സിറിൽ തോമസിന്റെ മകൻ നീൽ ജോസ് ജോർജ് (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. തേവര ഫെറിക്കടുത്തുള്ള ഫ്‌ലാറ്റിലാണ് അപകടം നടന്നത്. ഫ്‌ലാറ്റിൽ നിന്ന് വീണ് തലയ്ക്കു ഗുരുതരമായി പരുക്കേറ്റ കുട്ടിയെ മാതാപിതാക്കളും മൂത്ത സഹോദരനും ചേർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തേവര പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
 


 

Latest News