കോള്‍ ഗേളിനൊപ്പം ഉല്ലസിച്ച് മദ്യലഹരിയില്‍  കൊലക്കേസ് പ്രതി തടവുകാരുടെ വാര്‍ഡില്‍  

പട്‌ന- സര്‍ക്കാര്‍ ആശുപത്രിയിലെ തടവുകാരുടെ വാര്‍ഡില്‍ കൊലക്കേസ് പ്രതിയുടെ പാര്‍ട്ടി. ബിഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ സര്‍ദാര്‍ ആശുപത്രിയില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം. കൊലക്കേസ് പ്രതിയായ അമിത് കുമാറിനെയാണ് സ്ത്രീക്കൊപ്പം വാര്‍ഡില്‍ കണ്ടെത്തിയത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ബുധനാഴ്ച വൈകിയാണ് പോലീസ് ആശുപത്രിയില്‍ റെയ്ഡ് നടത്തിയത്. തടവുകാരുടെ വാര്‍ഡില്‍ അമിത് കുമാറിനെ കണാതെ വന്നതോടെയാണ് ആശുപത്രിയിലെ ലഹരി വിമുക്ത കേന്ദ്രത്തിന്റെ വാര്‍ഡില്‍ പരിശോധന നടത്തിയത്. കോള്‍ ഗേളായ യുവതിക്കൊപ്പമാണ് ഇയാളെ വാര്‍ഡില്‍ കണ്ടെത്തിയത്. മദ്യവും ഇവിടെ നിന്നും കണ്ടെത്തി. അമിത് കുമാറിനെയും യുവതിയെയും ചോദ്യം ചെയ്തതായി വൈശാലി എസ്പി മനീഷ് കുമാര്‍ പറഞ്ഞു.
റെയ്ഡിനിടെ തടവുകാരനെ ഒരു സ്ത്രീക്കൊപ്പം പിടികൂടിയെന്ന് എസ്പി വ്യക്തമാക്കി. അമിത് കുമാറിനെ സെല്ലില്‍ കാണാതെ വന്നതോടെ സംശയം തോന്നിയാണ് ലഹരി വിമുക്ത കേന്ദ്രത്തിന്റെ വാര്‍ഡില്‍ പരിശോധന നടത്തിയതെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആശുപത്രി വാര്‍ഡിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന പ്രധാന ഉദ്യോഗസ്ഥനും മറ്റ് നാല് സെക്യൂരിറ്റി ജീവനക്കാരും അറിഞ്ഞാണ് യുവതിയെ വാര്‍ഡിലേക്ക് കടത്തിവിട്ടതെന്ന് പരിശോധനയില്‍ പോലീസ് കണ്ടെത്തി. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തടവുകാര്‍ക്കായി ചില ജീവനക്കാര്‍ വഴിവിട്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്ന് എസ്പി മനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
 

Latest News