ജിസാനുനേരെ ഒരേ സമയം നാല് മിസൈലുകള്‍; സൗദി സേന തകര്‍ത്തു

ജിദ്ദ- ജിസാനില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് യെമനില്‍നിന്ന് ഹുത്തി മിലീഷ്യകള്‍ തൊടുത്ത നാല് മിസൈലുകള്‍ സൗദി വ്യോമ പ്രതിരോധ സേന തകര്‍ത്തു. 
രാവിലെ 10.40-ന് ഒരേ സമയത്താണ് നാല് മിസൈലും വന്നതെന്ന് അല്‍ അറബിയ ടി.വി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടമോ ഇല്ലെന്ന് സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. 
വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും യെമനിലെ ഹൂത്തി കേന്ദ്രങ്ങളില്‍ അറബ് സഖ്യസേന ആക്രമണം നടത്തിയിരുന്നു. ഹൂത്തികളുടെ രണ്ട് സീനിയര്‍ കമാന്‍ഡര്‍മാരടക്കം 38 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 

Latest News