Sorry, you need to enable JavaScript to visit this website.

എട്ട് കോടിയുടെ നോട്ടും സ്വര്‍ണവും കൊണ്ട് ക്ഷേത്രം അലങ്കരിച്ചു;പൂജ കഴിഞ്ഞ് ജനങ്ങൾക്ക് തിരിച്ചുനൽകും

വിശാഖപട്ടണം- നവരാത്രി, ദസറ ആഘോഷങ്ങളുടെ ഭാഗമായി ആന്ധ്രയില്‍ കോടികളുടെ കറന്‍സികള്‍ കൊണ്ട് ക്ഷേത്രം അലങ്കരിച്ചു. വാസവി കന്യക പരമേശ്വരിയെന്ന പ്രതിഷ്ഠയുള്ള വിശാഖപട്ടണത്തിലെ ക്ഷേത്രത്തിലാണ് എട്ടു കോടിയുടെ അലങ്കാരം നടത്തിയിരിക്കുന്നത്. 135 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ് ഇത്.
എട്ടു കോടി വരുന്ന നോട്ടുകള്‍ കൊണ്ടും സ്വര്‍ണം കൊണ്ടുമാണ് ക്ഷേത്രം അലങ്കരിച്ചിരിക്കുന്നത്. തറയിലും ചുമരിലുമായി നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതും വിഗ്രഹങ്ങളില്‍ സ്വര്‍ണം ചാര്‍ത്തിയതിന്റെയും ചിത്രങ്ങള്‍ വൈറലായി.
ഒമ്പത് ദിവസത്തെ പൂജ കഴിഞ്ഞാല്‍ നോട്ടുകെട്ടുകള്‍ നല്‍കിയവര്‍ക്ക് തന്നെ തിരിച്ചുനല്‍കുമെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. വെസ്റ്റ് ഗോദാവരി ജില്ലയിലെ പെനുഗോഡ നഗരത്തിലാണ് ക്ഷേത്രം. ക്ഷേത്രത്തില്‍ ഇതിനുമുമ്പ് അഞ്ചു കോടി നോട്ടുകളുടെ അലങ്കാരം നടത്തിയിരുന്നു.


റിയാദില്‍നിന്ന് കാണാതായ മലയാളിയെ ബുറൈദയില്‍ കണ്ടെത്തി

 

Latest News