വഴിതെറ്റി അലഞ്ഞുതിരിഞ്ഞ ബാലന്റെ മാതാപിതാക്കളെ കണ്ടെത്തി

നെടുമ്പാശ്ശേരി- അത്താണി ടൗണില്‍ വഴി തെറ്റി അലഞ്ഞുതിരിഞ്ഞ കൊല്‍ക്കത്ത സ്വദേശി റിസ്‌വാന്‍ എന്ന ബാലനെ നെടുമ്പാശ്ശേരി പഞ്ചായത്ത് അംഗം ജോബി നല്‍ക്കരയുടെ നേതൃത്വത്തില്‍ മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏല്‍പ്പിച്ചു. പച്ചാളത്ത് താമസിക്കുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. എന്നാല്‍ ഈ വിവരങ്ങളൊന്നും കുട്ടിയില്‍ നിന്ന് ലഭ്യമായിരുന്നില്ല.

നെടുമ്പാശ്ശേരി പോലീസ് കൊല്‍ക്കത്തയിലെ ചൈല്‍ഡ് ലൈനുമായി  ബന്ധപ്പെട്ട് മാതാപിതാക്കളുടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ പച്ചാളത്ത് ഉണ്ടെന്ന് മനസ്സിലാക്കിയത്.

ചൊവ്വാഴ്ച വൈകിട്ട് മുതലാണ് കുട്ടിയെ മാതാപിതാക്കളുടെ അടുത്തുനിന്ന് കാണാതായത്. അത്താണി എയര്‍പോര്‍ട്ട് റോഡ് ഓട്ടോ സ്റ്റാന്‍ഡിലെ െ്രെഡവര്‍മാരുടെയും പോലീസിന്റെയും സഹായത്തോടെയാണ് മാതാപിതാക്കളെ കണ്ടെത്തിയത്. മാതാപിതാക്കള്‍ എത്തുന്നവരെ കുട്ടിയെ കരിയാട്ടിലെ സിഎംസി കോണ്‍വെന്റില്‍ താമസിപ്പിച്ചിരുന്നു.

 

Latest News