താജ് മഹല്‍ നിര്‍മിച്ചത് ഷാജഹാനല്ല, യഥാര്‍ഥ ചരിത്രം കണ്ടെത്തണമെന്ന് സുപ്രീം കോടതിയില്‍ ഹരജി

ന്യൂദല്‍ഹി- താജ്മഹലിന്റെ യഥാര്‍ഥ ചരിത്രം കണ്ടെത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കണം എന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹരജി. ഡോ. രജനീഷ് സിംഗ് നല്‍കിയ ഹരജിയില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പത്‌നി മുംതാസിന്റെ ഓര്‍മക്കായി നിര്‍മിച്ചതാണ് താജ്മഹല്‍ എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും തന്നെയില്ലെന്ന് ആരോപിക്കുന്നു. ഇതേ ഹരജി കോടതിയില്‍ തീര്‍പ്പാക്കേണ്ടതല്ലെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ചു വിവരാവകാശം പ്രകാരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പുരാവസ്തു വകുപ്പില്‍നിന്നു തൃപ്തികരമായ മറുപടികള്‍ ലഭിച്ചില്ലെന്നും ഹരജിയില്‍ പറയുന്നു.

 

Latest News