Sorry, you need to enable JavaScript to visit this website.

ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു

ചെന്നൈ- ഗാന്ധി ജയന്തി ദിനത്തിലെ ആര്‍.എസ്.എസ് റൂട്ട്മാര്‍ച്ച് തടഞ്ഞ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനം മദ്രാസ് ഹൈക്കോടതി ശരിവച്ചു. ആര്‍.എസ്.എസിന് നവംബര്‍ ആറിന് റൂട്ട് മാര്‍ച്ച് നടത്താം. ആറാം തീയതിയും റൂട്ട് മാര്‍ച്ച് നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ടു പോകാമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ട് നിരോധത്തെ തുടര്‍ന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിന് സെപ്റ്റംബര്‍ 28നകം അനുമതി നല്‍കണമെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മുന്‍ ഉത്തരവ്. ഇത് സര്‍ക്കാര്‍ ഇത് പാലിക്കാതിരുന്നതോടെയാണ് കോടതിയലക്ഷ്യ നടപടിയുമായി ആര്‍.എസ്.എസ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.

പോപ്പുലര്‍ ഫ്രണ്ട് നിരോധത്തിന്റെ പശ്ചാത്തലത്തില്‍ 50,000 ത്തോളം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിച്ചിരിക്കുന്നതിനാല്‍ റൂട്ട് മാര്‍ച്ചിന് സുരക്ഷ ഒരുക്കാനാകില്ല എന്നായിരുന്നു സര്‍ക്കാര്‍ വാദം. ഈ വാദം അംഗീകരിച്ച കോടതി റൂട്ട് മാര്‍ച്ച് നടത്താന്‍ അനുയോജ്യമായ മറ്റൊരു തീയതി അറിയിക്കാന്‍ ആര്‍.എസ്.എസിനോട് നിര്‍ദേശിക്കുകയായിരുന്നു. ഒക്ടോബര്‍ 31ലേക്ക് കേസ് മാറ്റിവച്ചിട്ടുണ്ട്.

 

Latest News