Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദയിൽ ഓണാഘോഷം കേമമാക്കി 

വേൾഡ് മലയാളി ഹോം ഷെഫിന്റെ ജിദ്ദയിലെ ഓണാഘോഷ പരിപാടിയിലെ വിവിധ ദൃശ്യങ്ങൾ 

വേൾഡ് മലയാളി ഹോം ഷെഫ് ജിദ്ദ ഹംദാനിയയിൽ സംഘടിപ്പിച്ച ഓണാഘോഷം ശ്രദ്ധേയമായി. നാലു പതിറ്റാണ്ടിലേറെയായി ജിദ്ദയിൽ പ്രവാസം നയിക്കുന്ന, സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യം കെ. അബ്ദുൽ മജീദ് നഹയെ ചടങ്ങിൽ ആദരിച്ചു. സുനിൽ സയ്യിദാണ് മജീദ് നഹയ്ക്ക് ഉപഹാരം നൽകിയത്. റിയാദിൽ നിന്നെത്തിയ എഴുത്തുകാരി ഖമർബാനു സലാമിനെ (വേൾഡ് മലയാളി ഹോം ഷെഫ്്്് റിയാദ് ചാപ്റ്റർ) സലീനാ മുസാഫിർ ആദരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യക്ക് ശേഷം കുട്ടികളുടെ കൈകൊട്ടിക്കളിയും മറ്റ് കലാപരിപാടികളുമുണ്ടായി. അയാൻ, അമാൻ സഹോദരന്മാരുടെ ആക്ഷേപഹാസ്യം തുളുമ്പിയ സ്‌കിറ്റ്് സദസ്യരെ ചിരിപ്പിച്ചു. സനാ സയ്യിദാണ് കുട്ടികളുടെ വിവിധ കായികപരിപാടികളുടേയും മറ്റ്്് കലാപരിപാടികളുടേയും ഏകോപനം നിർവഹിച്ചത്. സിമി അബ്ദുൽഖാദർ അവതാരകയായിരുന്നു. ജിദ്ദാ ചാപ്റ്റർ മേധാവി സോഫിയാ സുനിൽ ആഘോഷ പരിപാടികളുടെ ചുക്കാൻ പിടിച്ചു. സിമി അബ്ദുൽഖാദർ, മൗഷ്മി ഷെരീഫ് അഫ്‌നാ നൗഷാദ്്്, ഫാത്തിമാ അബ്ദുൽ ഖാദർ തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. വേൾഡ് മലയാളി ഹോം ഷെഫിന്റെ ഗ്രൂപ്പ് സ്ഥാപക റസീലാ സുധീർ, ദുബായിൽ നിന്ന് ആശംസാ സന്ദേശമറിയിച്ചു. ജിദ്ദയിലെ കുടുംബിനികളുടെ വിപുലമായ പങ്കാളിത്തം ആഘോഷത്തിന് പകിട്ടേകി.  

 

 

Tags

Latest News