കൊച്ചി വിമാനത്താവളത്തില്‍ 10 ലക്ഷം രൂപയുടെ സിഗരറ്റും 15 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചു

നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് യാത്രക്കാരില്‍ നിന്നായി അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 15 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവും പത്ത് ലക്ഷത്തോളം രൂപയുടെ അനധികൃത സിഗരറ്റും കസ്റ്റംസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്തില്‍ എത്തിയ ഉദിനിക്കാട്ടില്‍ അബ്ദുള്‍ ഗഫൂറില്‍ നിന്നാണ് 14.54 ലക്ഷത്തോളം രൂപ വിലവരുന്ന 329 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ്  ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തത്. മൂന്ന് മാലകളായി ലഗേജില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ തന്നെ  ഷാര്‍ജയില്‍നിന്ന് കൊച്ചി  വിമാനത്താവളത്തില്‍ എത്തിയ അബ്ദുള്‍ റഹ്മാന്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് 730 പാക്കറ്റ് നിരോധിത സിഗരറ്റ് പിടിച്ചെടുത്തത്. അഞ്ച് ശതമാനത്തിലേറെ ആല്‍ക്കഹോള്‍ ചേര്‍ത്ത് ചൈനയില്‍ നിര്‍മ്മിച്ച 42 വര്‍ഷം പഴക്കമുള്ള 'യൂട്ടോ' എന്ന സിഗരറ്റാണ് പിടിച്ചത്. 9.50 ലക്ഷത്തോളം രൂപ വിപണി വിലയുണ്ട്.

 

Latest News