പോലീസ് വന്നില്ല, കുട്ടികളെ അശ്ലീല വീഡിയോ കാണിച്ച അധ്യാപകനെ സ്ത്രീകൾ കൈകാര്യം ചെയ്തു

റാഞ്ചി- ജാര്‍ഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയില്‍ ക്ലാസ് മുറിക്കുള്ളില്‍ പെണ്‍കുട്ടികള്‍ക്ക് അശ്ലീല വീഡിയോകള്‍ കാണിക്കുകയും ശരീരത്തില്‍ തൊടുകയും ചെയ്ത അധ്യാപകന്റെ മുഖത്ത് കരിമഷി ഒഴിച്ച ഗ്രാമീണര്‍ കഴുത്തില്‍ ചെരിപ്പുമാല അണിയിച്ചു. സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ രക്ഷപ്പെടുത്തി ഔട്ട്‌പോസ്റ്റിലെത്തിച്ചു. തുടര്‍ന്ന് ഇയാളെ ഉടന്‍ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമവാസികള്‍ ധര്‍ണ നടത്തി.
നോമുണ്ടി ബ്ലോക്കിലെ അപ്‌ഗ്രേഡ് ചെയ്ത മിഡില്‍ സ്‌കൂളിലെ ആറ് പെണ്‍കുട്ടികളെങ്കിലും അധ്യാപകന്‍ അശ്ലല വീഡിയോകള്‍ കാണിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തതായി മാതാപിതാക്കളോട് പറഞ്ഞതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
തുടര്‍ന്ന് ഗ്രാമവാസികള്‍ പ്രതിക്കെതിരെ രേഖാമൂലം പരാതി നല്‍കി. പരാതി നല്‍കിയിട്ടും ഇയാള്‍ക്കെതിരെ നടപടിയുണ്ടായില്ലെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ യോഗം ചേര്‍ന്ന് ശിക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇതിനു പിന്നാലെ സ്ത്രീകള്‍ പ്രതിയെ പിടികൂടുകയും മുഖത്ത് മഷി പുരട്ടുകയും ചെരപ്പ് മാലയിടുകയും ചെയ്തു. ബഡാജംപ്രദേശത്ത് നടത്തിച്ച ശേഷം അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് പോലീസ് സ്ഥലത്തെത്തി രക്ഷപ്പെടുത്തിയത്. പ്രതിയെ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ പോലീസ് ഔട്ട്‌പോസ്റ്റിനു പുറത്ത് ധര്‍ണ നടത്തിയതായി പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

Latest News