പെണ്‍കുട്ടിയെ എട്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു, വീഡിയോ വൈറലാക്കി

അല്‍വാര്‍- രാജസ്ഥാനിലെ അല്‍വാര്‍ ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എട്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്ത് 50,000 രൂപ തട്ടിയെടുത്ത സംഘം കൂടുതല്‍ പണം കിട്ടാതായതോടെ പീഡനത്തിന്റെ ദൃശ്യം പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.  
അല്‍വാര്‍ ജില്ലയിലെ കിഷന്‍ഗഡ് ബാസ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുള്ള 16 വയസ്സുകാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷമാണ് പ്രതികള്‍ 50,000 രൂപ നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞ് ബ്ലാക്ക് മെയില്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
കേസിലെ മുഖ്യപ്രതിയടക്കം എട്ട് പേര്‍ ചേര്‍ന്ന് യുവതിയെ പിന്നീട് കൂട്ടബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ സഹോദരന്‍ കഴിഞ്ഞ ദിവസമാണ് പരാതി നല്‍കിയത്
2021 ഡിസംബര്‍ 31 ന്, മുഖ്യപ്രതിയായ സാഹില്‍ പെണ്‍കുട്ടിയെ വിളിച്ച് അടുത്തുള്ള സ്ഥലത്ത് എത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ചില സ്വകാര്യ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും വന്നില്ലെങ്കില്‍  അത് പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്ഥലത്തെത്തിയപ്പോള്‍ എട്ട് പേര്‍ ബലമായി വസ്ത്രം വലിച്ചെറിയുകയും ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു.

ഇതിനു പിന്നാലെ പ്രതി പെണ്‍കുട്ടിയില്‍നിന്ന് പണം തട്ടാന്‍ തുടങ്ങി. ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പിക്കുയും ചെയ്തു. ഈ വര്‍ഷം ഏപ്രിലിനും ജൂണിനുമിടയില്‍ പെണ്‍കുട്ടിയില്‍ നിന്ന് പ്രതികള്‍ 50,000 രൂപ തട്ടിയെടുത്തുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി കൂടുതല്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വീഡിയോ പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചത്.

 

Latest News