Sorry, you need to enable JavaScript to visit this website.

റഷ്യ വിട്ടയച്ച ഉക്രൈന്‍ പട്ടാളക്കാരന്റെ അവസ്ഥ കണ്ട് കണ്ണീര്‍ വാര്‍ത്ത് ലോകം 

കോപന്‍ഹേഗന്‍- ഉക്രൈന്‍- റഷ്യ സംഘര്‍ഷം ആണവായുധ ഭീഷണിയില്‍ വരെ എത്തി നില്‍ക്കേ യുദ്ധത്തിന്റ ക്രൂരമായ അനന്തരഫലങ്ങള്‍ വെളിവാക്കുന്ന ചിത്രങ്ങളാണ് വിദേശ മാധ്യമങ്ങളിലൂടെ പുറത്തു വരുന്നത്. റഷ്യന്‍ അധിനിവേശ സമയത്ത് കനത്ത ആക്രമണം നടന്ന മരിയുപോളില്‍ നിന്ന് പിടിയിലായ ഉക്രൈന്‍ ന്‍ സൈനികന്റെ ഇപ്പോഴുള്ള ദാരുണമായ അവസ്ഥയാണ് ലോകമെമ്പാടുമുള്ളവരെ ദു:ഖിപ്പിക്കുന്നത്.  മരിയുപോളിലെ അസോവ്സ്റ്റല്‍ സ്റ്റീല്‍ ഫാക്ടറിയിലെ പോരാട്ടത്തിനിടയിലാണ് ഉക്രൈന്‍ സൈനികനായ മൈഖൈലോ ഡയാനോവ് റഷ്യക്കാരുടെ പിടിയിലാകുന്നത്. തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ച ഇദ്ദേഹത്തെ വിട്ടയച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വളരെ ം മെലിഞ്ഞ് ശരിയ്‌ക്കൊന്ന് എഴുന്നേറ്റ് നില്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് ഉക്രൈന്‍  സൈനികന്‍ ഇപ്പോഴുള്ളതെന്ന് ചിത്രത്തില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹത്തിന്റെ കൈമുട്ടുകള്‍ക്ക് താഴോട്ടുള്ള ശരീരഭാഗങ്ങള്‍ കണ്ടാല്‍ എത്ര മാത്രം ശോഷിച്ച് പോയിരിക്കുന്നു എന്ന് മനസ്സിലാക്കാം. ആരോഗ്യ ദൃഢഗാത്രനായിരുന്ന ഡയാനോവിന്റെ പഴയ ചിത്രങ്ങളും ഇതിനോടൊപ്പം പുറത്തുവന്നിരുന്നു.
റഷ്യന്‍ ക്യാമ്പുകളിലെ നാല് മാസത്തേളമുള്ള തടവുകാലം എത്ര മാത്രം ക്രൂരമായിരുന്നു എന്ന് മൈഖൈലോ ഡയാനോവിന്റെ പഴയകാല ചിത്രം ഇപ്പോഴുള്ളതുമായി ചേര്‍ത്ത് വെയ്ക്കുമ്പോള്‍ മനസ്സിലാകും. ഇപ്പോള്‍ പുറത്ത് വന്ന ചിത്രത്തില്‍ മുഖത്ത് നേരിയ പുഞ്ചിരി സൈനികന്‍ കാത്തു സൂക്ഷിക്കുന്നുണ്ടെങ്കിലും എല്ലാവരുടെയും കണ്ണുടക്കുന്നത് അയാളുടെ ശരീരമാസകലമുള്ള മുറിവുകളിലാണ്. മൈഖൈലോ ഡയാനോവ് നേരിട്ട മനുഷ്യത്വരഹിതമായ പീഡനങ്ങള്‍ക്ക് തെളിവായുള്ള ചിത്രം റഷ്യയ്‌ക്കെയിരെ തുറന്ന ചര്‍ച്ചയ്ക്ക്  വഴി തുറന്നിരിക്കുകയാണ്. ഉക്രൈന്‍  തലസ്ഥാനമായ കീവിലെ പട്ടാള ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് മൈഖൈലോ ഡയാനോവ്. ഇദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. അധിനിവേശ കൊതി തീരാതെ റഷ്യന്‍ സാമ്രാജ്യധിപന്‍ ഉക്രൈന്റെ കൂടുതല്‍ പ്രദേശങ്ങള്‍ വിഴുങ്ങാനുള്ള പുറപ്പാടിലുമാണ്. 
 

Latest News