ഭാര്യ നാട്ടിലെത്തിയ ദിവസം യുവാവ് മകളുമായി പുഴയില്‍ ചാടി ജീവനൊടുക്കി

കൊച്ചി- ആറു വയസ്സുള്ള മകളുമായി പെരിയാറില്‍ ചാടി യുവാവ് ജീവനൊടുക്കി. ചെങ്ങമനാട് പുതുവാശ്ശേരി സ്വദേശി ലൈജു (36) വാണ് മകള്‍ ആര്യനന്ദയുമായി ആലുവ മാര്‍ത്താണ്ഡ വര്‍മ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്.
ആര്യനന്ദയോടൊപ്പം എത്തിയ ലൈജു സ്‌കൂട്ടര്‍ റോഡരികില്‍ വെച്ച ശേഷം കുട്ടിയെയുമെടുത്ത് പുഴയിലേക്ക് ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സ്‌കൂബ ടീം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തു.
വിദേശത്തായിരുന്ന ലൈജുവിന്റെ ഭാര്യ രോഗബാധിതയായ അമ്മയെ കാണാന്‍ വ്യാഴാഴ്ച നാട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു ലൈജു പുഴയില്‍ ചാടിയത്. സാമ്പത്തിക ബാധ്യതയാണ് മരണ കാരണമെന്ന് സംശയിക്കുന്നു. കുടുംബ വാട്സ്ആപ് ഗ്രൂപ്പില്‍ ക്ഷമാപണം നടത്തി പോസ്റ്റിട്ടിരുന്നു. ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ആര്യനന്ദ. വീടിനടുത്ത് സാനിറ്ററി ഷോപ്പ് നടത്തുകയാണ് ലൈജു. മൃതദേഹങ്ങള്‍ ആലുവ ഗവ. ആശുപത്രിയില്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.

 

Latest News