കോഴിക്കോട്-സിനിമാ പ്രചാരണ പരിപാടിക്കിടെ നടിമാര്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയവരെ പോലീസ് തിരിച്ചറിഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ അവരെ അറസ്റ്റു ചെയ്യുമെന്നും പോലീസ് പറഞ്ഞു.
പുറമേ നിന്നുള്ളവരല്ല അകത്തുള്ളവര്‍ തന്നെയാണ് ഇതു ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണ നിഗമനം.
കഴിഞ്ഞ ദിവസമാണ് ഹൈലൈറ്റ് മാളില്‍ വെച്ച് സിനിമാ പ്രെമോഷന് പരിപാടിക്കിടെ നടിമാരുടെ നൃത്തത്തിന് ശേഷം കൈയേറ്റമുണ്ടായത്.






