കല്ലമ്പലത്ത് രണ്ട് പി.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തു

തിരുവനന്തപുരം- നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് അനുകൂല മുദ്രാവാക്യം മുഴക്കിയെത്തിയ സംഘടനാ നേതാക്കളെ കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തു.
കല്ലമ്പലം പുതുശ്ശേരിമുക്ക് നസീറ മനസ്സിലില്‍ നസീം (38), ഈറണിമുക്ക് മുഹ്‌സിന മന്‍സില്‍ അബ്ദുല്‍ സലീം (44) എന്നിവരെയാണ് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.
നാവായിക്കുളം പുതുശ്ശേരി മുക്കില്‍ 28 ന് രാവിലെ എട്ട് മണിയോടെ ആയിരുന്നു സംഭവം. പുതുശേരിമുക്ക് ജംഗ്ഷനില്‍ റോഡ് സൈഡിലായി പിഎഫ്‌ഐ കൊടികള്‍ കെട്ടിയിരുന്നു. ഇത് അഴിക്കുന്നതിന് വേണ്ടി ഏരിയ പ്രസിഡന്റ് അസ്സീമിന്റെ നേതൃത്വത്തില്‍ ആറ് പേര്‍ മുദ്രാവാക്യം വിളിച്ച് എത്തുകയായിരുന്നു. പിഎഫ്‌ഐ അനുകൂല മുദ്രാവാക്യം വിളിച്ചാണ് കൊടികള്‍ മാറ്റിയത്. പ്രകടനത്തിലുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരെ ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നും പോലീസ് പറഞ്ഞു.

 

Latest News