കൊണ്ടോട്ടി- ലൈംഗിക പീഡന കേസില്‍ പ്രതിയായ യുവാവ് ക്ഷേത്ര പൂജാരിയായി ഒളിവില്‍ കഴിയവെ അറസ്റ്റിലായി.തിരുവനന്തപുരം കീഴാലൂര്‍ അരൂക്കാടി വിളാഗം വിനീഷ് നാരായണനെ(32)യാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
ഒളവട്ടൂര്‍ കൊരട്ടിപ്പറമ്പ് വളയംകുളം ദേവീ ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു.ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പീഡന കേസിലെ പ്രതിയാണെന്ന് അറിയുന്നത്. തിരുവനന്തപുരം മാറനെല്ലൂരില്‍ സ്ത്രീയെ പീഡിപ്പിച്ച് മുങ്ങിയതായിരുന്നു വിനീഷ് നാരായണന്. ഒളവട്ടൂര്‍ ക്ഷേത്രത്തില്‍ നാലു മാസമായി പൂജാരിയായി ജോലി ചെയ്ത് വരികയായിരുന്നു. കൊണ്ടോട്ടി പോലിസ് അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് മാറനെല്ലൂര്‍ പോലിസിന് കൈമാറി.






