കുട്ടിയെ തട്ടിക്കൊണ്ടു പോയി 15 ലക്ഷം ഈടാക്കിയ കോളേജ് വിദ്യാര്‍ഥിയും സുഹൃത്തും പിടിയില്‍

ബംഗളൂരു- കര്‍ണാടകയില്‍ ഐ.ടി. കമ്പനി ഉടമയുടെ മകനെ തട്ടിക്കൊണ്ടുപോയി 15 ലക്ഷം രൂപ മോചനദ്രവ്യം ഈടാക്കിയ സംഭവത്തില്‍ ബിരുദ വിദ്യാര്‍ഥിയും സുഹൃത്തും അറസ്റ്റില്‍. ചിക്കബെല്ലാപുര സ്വദേശിയും വിദ്യാര്‍ഥിയുമായ സുനില്‍ കുമാര്‍ (21), സുഹൃത്ത് ചിക്കബെല്ലാപുര മണ്ഡികല്‍ സ്വദേശി നാഗേഷ് എന്നിവരാണ് അറസ്റ്റിലായത്.

കോളേജ് ഫീസടയ്ക്കാന്‍ മാര്‍ഗമില്ലാതായതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഈ മാസം രണ്ടിനാണ് സംഭവം.

തനിസാന്ദ്ര സ്വദേശിയായ ഐ.ടി. കമ്പനി ഉടമയുടെ 14കാരനായ മകനെയാണ് തട്ടിക്കൊണ്ടുപോയത്. വീട്ടിലുണ്ടായിരുന്ന കാറും കൊണ്ടുപോയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അച്ഛനെ വിളിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. പണം നല്‍കി രക്ഷിതാവ് കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. പ്രതികളില്‍നിന്ന് ഒമ്പത് ലക്ഷം രൂപ കണ്ടെടുത്തു.

 

 

Latest News