കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നില്ല, സോണിയയോട് മാപ്പ് ചോദിച്ചതായും അശോക് ഗെലോട്ട്

ജയ്പൂര്‍- കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നില്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കി. സംസ്ഥാനത്ത് രൂപപ്പെട്ട് രാഷ്ട്രീയ പ്രതിസന്ധിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്‍ തലസ്ഥാനത്തുണ്ടായ സംഭവങ്ങളില്‍ പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയോട് മാപ്പുചോദിച്ചതായും അദ്ദേഹം വ്യക്തമാക്കി. സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ച ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അശോക് ഗെലോട്ട്.
ഗെലോട്ടിനെ പിന്തുണക്കുന്ന എം.എല്‍.എമാര്‍ പാര്‍ട്ടി നിരീക്ഷകരെ ധിക്കരിക്കുകയും സാമാജികരുടെ യോഗം വിളിക്കാനുള്ള അവരുടെ നീക്കം പരാജയപ്പെടുത്തുകയും ചെയ്തിരുന്ന.ു

 

Latest News