കഞ്ചാവ് കടത്തിയ സ്‌കൂള്‍ അധ്യാപകന്‍ അറസ്റ്റില്‍

റാഞ്ചി- ജാര്‍ഖണ്ഡില്‍ കഞ്ചാവ് കടത്തുന്നതിനിടെ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡിലെ ഛത്ര ജില്ലയില്‍ ബെസ്ര ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകന്‍ അര്‍ബിന്ദ് ശര്‍മയാണ് പിടിയിലായത്. ഇയാളില്‍നിന്ന് 775 ഗ്രാം കറുപ്പും 225 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് പറഞ്ഞു.
ലഹരിവസ്തുക്കളുമായി ഛത്ര റോഡിലെ സിദ്ദീഖ്യര്‍ മോര്‍ ചെക് പോസ്റ്റില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശര്‍മയെക്കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. സായുധ പൊലീസ് ജവാന്‍മാരും ലോക്കല്‍ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസറും കുന്ദ സ്‌റ്റേഷനിലെ പോലീസുകാരും സംഘത്തിലുണ്ടായിരുന്നു. ബൈക്കില്‍ എത്തിയ ശര്‍മയെ തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടത്തെയും ഇടപാടുകാരേയും തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.

 

Latest News