ന്യൂദല്‍ഹി- രാജ്യത്ത് 24 മണിക്കൂറിനിടെ 4272 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം 4,45,83,360 ആയി. എന്നാല്‍ ആക്ടീവ് കേസുകള്‍ 40,750 ആയി കുറഞ്ഞതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 27 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,28,611 ആയി.
മൊത്തം രോഗബാധയടുെ 0.09 ശതമനമാണ് ആക്ടീവ് കേസുകള്‍. ദോശീയ രോഗമുക്തി നിരക്ക് 98.72 ശതമാനമായി വര്‍ധിച്ചു. പ്രതിദിന പോസിറ്റീവിറ്റി 1.35 ശതമാനവും പ്രതിവാര പോസിറ്റീവിറ്റി 1.51 ശതമാനവുമാണ്.