കാമുകിയെ ആശുപത്രിയില്‍ കൊണ്ടുപോയി, സുഹൃത്തുമായി ചേര്‍ന്ന് പീഡിപ്പിച്ചു

ഇടുക്കി- പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. കട്ടപ്പന വെള്ളയാംകുടി കണിയാംപറമ്പില്‍ ഗോകുല്‍ (21), സുഹൃത്ത് ഇരട്ടയാര്‍ നത്തുകല്ല് തെങ്ങുംമൂട്ടില്‍ മെബിന്‍ (19) എന്നിവരാണ് അറസ്റ്റിലായത്. 17കാരിയായ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. ഗോകുലും വിദ്യാര്‍ഥിനിയും തമ്മില്‍ നാളുകളായി പ്രണയത്തിലായിരുന്നു.
ഈ മാസം 26ന് വയറുവേദന അനുഭവപ്പെട്ട പെണ്‍കുട്ടിയെ ഗോകുല്‍ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. തുടര്‍ന്ന് സുഹൃത്ത് മെബിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പീഡനം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കേസെടുത്ത പോലിസ് ഗോകുലിനെ ചെറുതോണിയില്‍ നിന്നും മെബിനെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്. പോക്സോ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയത്. കട്ടപ്പന കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന എസ്.എച്ച്.ഒ വിശാല്‍ ജോണ്‍സണ്‍, എസ്.ഐ ഡി. സുരേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

Latest News