പുതിയ വിസക്കാര്‍ക്ക് ഇഖാമയില്‍ മൂന്ന് മാസം കുറച്ചു

റിയാദ്-സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ വിസയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസ അധിക കാലാവധിയെന്ന ആനുകൂല്യം തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. അതോടൊപ്പം ലേബര്‍ കാര്‍ഡ് പുതുക്കലടക്കം തൊഴില്‍ മന്ത്രാലയത്തിന്റെ മുഴുവന്‍ സേവനങ്ങളും ഖിവ പോര്‍ട്ടലിലേക്ക് മാറ്റുകയും ചെയ്തു.

സൗദി അറേബ്യയില്‍ പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ  ആദ്യഘട്ടത്തില്‍ 15 മാസത്തെ കാലയളവുള്ള ഇഖാമയാണ് അനുവദിച്ചിരുന്നത്. അഥവാ ഒരു വര്‍ഷവും മൂന്നു മാസവും. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 12 മാസത്തേക്ക് അഥവാ ഒരു വര്‍ഷത്തേക്ക് പുതുക്കാവുന്ന വിധത്തിലാണിത്. എന്നാല്‍ ഇപ്പോഴെത്തുന്ന എല്ലാവര്‍ക്കും 12 മാസത്തെ ഇഖാമയാണ് അനുവദിക്കുന്നത്. കഴിഞ്ഞാഴ്ച മുതല്‍ ആര്‍ക്കും 15 മാസം ലഭിച്ചിട്ടില്ല. പ്രൊബേഷന്‍ കാലാവധി എന്ന നിലയില്‍ പുതുതായി എത്തുന്നവര്‍ക്ക് വര്‍ഷങ്ങളായി തുടരുന്ന രീതിയായിരുന്നു ഇത്.

 

Latest News