ഏഴു വര്‍ഷം ഹുറൂബ്, മോര്‍ച്ചറിയില്‍ അനാഥ മയ്യിത്തായി, ഒടുവില്‍ ഖബറടക്കി

ബിഷ- ഹുറൂബായതിനാല്‍ പോസ്റ്റ്‌മോര്‍ട്ടം നടത്താതെ ഒരു മാസത്തിലേറെ മോര്‍ച്ചറിയിലായിരുന്ന പ്രവാസിയുടെ മൃതദേഹം ഒടുവില്‍ ഖബറടക്കി. കഴിഞ്ഞ മാസം 21 ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി ഇമ്രാന്‍ അലി (39) മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയിലെ ബിഷ ജിമിയ ഖബര്‍സ്ഥാനിലാണ് മറവു ചെയ്തത്.
ഏഴു വര്‍ഷമായി ഹുറൂബില്‍ കുടുങ്ങിയ യുവാവ് ബിഷയില്‍ ജോലി ചെയ്തു വരവേയാണ് തൂങ്ങി മരിച്ചത്. സാമൂഹിക പ്രവര്‍ത്തകനും കോണ്‍സുലേറ്റ് സി.സി.ഡബ്ല്യു.എ മെംബറുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയാണ് നാട്ടില്‍ യുവാവിന്റെ വീടുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചും രേഖകള്‍ ശരിയാക്കിയും മൃതദേഹം മറവു ചെയ്യുന്നതിന് വഴിയൊരുക്കിയത്.

 

Latest News