നജ്‌റാനു നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം

റിയാദ് - നജ്‌റാനു നേരെ ഹൂത്തി മിലീഷ്യകളുടെ ബാലിസ്റ്റിക് മിസൈൽ ആക്രമണ ശ്രമം. ഇന്നലെ ഉച്ചക്ക് 12.46 നാണ് നജ്‌റാൻ ലക്ഷ്യമിട്ട് ഹൂത്തികൾ മിസൈൽ ആക്രമണത്തിന് ശ്രമിച്ചത്. യെമനിൽ അംറാൻ ഗവർണറേറ്റിന് വടക്കു ഭാഗത്തു നിന്നാണ് മിസൈൽ തൊടുത്തുവിട്ടത്. ജനവാസ കേന്ദ്രം ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈൽ ആകാശത്തുവെച്ച് സൗദി സൈന്യം തകർത്തു. തകർന്ന മിസൈൽ ഭാഗങ്ങൾ ജനവാസ കേന്ദ്രങ്ങളിൽ ചിതറിത്തെറിച്ചു. മിസൈൽ ഭാഗങ്ങൾ പതിച്ച് ആർക്കും പരിക്കില്ലെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. 
 

Latest News