Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാറിനു ജാമ്യം

അഹമ്മദാബാദ്-ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയടക്കമുള്ളവരെ കള്ളക്കേസില്‍ കുടുക്കാന്‍ വ്യാജരേഖകള്‍ നിര്‍മിച്ചുവെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്ത ഗുജറാത്ത് മുന്‍ ഡി.ജി.പി ആര്‍.ബി.ശ്രീകുമാറിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചു.

2002ലെ ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രിയുടെ ഹരജി തള്ളി ജൂണ്‍ 24ന് സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് കുറ്റപ്പെടുത്തിയതിനെ തുടര്‍ന്നാണ് ശ്രീകുമാറിനെ കസ്റ്റഡിയിലെടുത്തത്.
കേസ് അവസാനിപ്പിച്ച  മജിസ്‌ട്രേറ്റിന്റെ തീരുമാനം ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചത് ചോദ്യം ചെയ്താണ്   സാകിയ ജാഫ്രി സുപ്രീം കോടതിയെ സമീപിച്ചത്.
ശ്രീകുമാറിനും മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടിനും ആക്ടിവിസ്റ്റ് ടീസ്റ്റ സെതല്‍വാദിനുമെതിരെ ആയിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. തൃപ്തിയുള്ളവരെന്നാണ് കോടതി ഇവരെ വിശേഷിപ്പിച്ചത്. വിവാദങ്ങള്‍ ഇളക്കിവിടുന്നതിന് തങ്ങളുടെ അറിവിന് വിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ചണ്ടിക്കാണിക്കപ്പെട്ടു. തുടര്‍ന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് ടീസ്റ്റ സതല്‍വാദിനെ മുംബൈയില്‍ തടഞ്ഞുവെച്ച് ഗുജറാത്തിലേക്ക് കൊണ്ടുവന്നു.

സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ടീസ്റ്റ ജയില്‍ മോചിതയായിട്ടുണ്ട്.

 

 

 

Latest News