VIDEO ചെറിയ വട, വലിയ വട ഡി.വൈ.എഫ്.ഐക്കുള്ള മറുപടി വൈറലായി

മലപ്പുറം- കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഡി.വൈ.എഫ് ഉയര്‍ത്തിയ ബാനറിന് അതേ നാണയത്തില്‍ മറുപടി നല്‍കി നല്‍കി യൂത്ത് കോണ്‍ഗ്രസ്.
പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല എന്നാണ് ഡി.വൈ.എഫ്.ഐ കെട്ടിയ ബാനര്‍. അതിനു മുകളിലായി തന്നെ യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ കമ്മിറ്റിയുടെ ബാനര്‍ പ്രത്യക്ഷപ്പെട്ടു. ആരാധകരേ ശാന്തരാകുവിന്‍.. പോരാട്ടം ആര്‍.എസ്.എസിനോടാണ്..
ആകാശാത്തൂടെ പോയത് ഏണിവെച്ച് പിടിച്ചെന്ന് കേട്ടിട്ടുണ്ടോ.. ന്നാ ഇനി കണ്ടോളൂ എന്നാണ് താരാ ടോജോ അലകസ് ഈ വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് നല്‍കിയ അടിക്കുറിപ്പ്.
ചെറിയ വട കൊടുത്ത് വലയി വട വാങ്ങിയെന്നാണ് മറ്റൊരു കമന്റ്.

 

Latest News