ഉംറക്കെത്തിയ കായംകുളം സ്വദേശി ജിദ്ദയില്‍ നിര്യാതനായി

ജിദ്ദ- ഉംറ തീര്‍ത്ഥാടനത്തിനെത്തിയ കായംകുളം സ്വദേശി ജിദ്ദയില്‍ നിര്യാതനായി. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജംഗ്ഷനില്‍ മദീന പാലസില്‍ അഹമ്മദ്  കോയയാണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പില്‍ ഉംറക്കായി ചൊവ്വാഴ്ച രാവിലെ കായംകുളത്ത് നിന്ന് പുറപ്പെട്ട് കുവൈത്തില്‍ എത്തി ഇഹ്‌റാം കെട്ടി മക്കയിലേക്ക് പോകുമ്പോള്‍ ജിദ്ദയില്‍ വെച്ചാണ് മരണം സംഭവിച്ചത്.
നടപടികള്‍ പൂര്‍ത്തിയാക്കി മക്കയില്‍ ഖബറടക്കും. മലയാളത്തില്‍ ഒന്നിലേറെ കവിത സമാഹാരങ്ങള്‍ രചിച്ചയാളാണ് അഹമ്മദ് കോയ.

 

Latest News