Sorry, you need to enable JavaScript to visit this website.

ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടത് 75ലേറെ പേര്‍ 

തെഹ്‌റാന്‍- ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 75 ആയി. സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരണം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഭരണം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തു തെഹ്റാനില്‍ ജനക്കൂട്ടം പ്രതിഷേധിച്ചു. 'സ്വേച്ഛാധിപതിക്ക് മരണം' എന്ന മുദ്രാവാക്യവുമായാണ് ജനങ്ങളുടെ പ്രതിഷേധം. 

തെരുവിലിറങ്ങിയ വനിതകളെ ഇറാനിയന്‍ സുരക്ഷാ സേന വധിക്കുന്നുണ്ട്. നിയമങ്ങള്‍ തെറ്റിക്കുന്നവര്‍ക്കുള്ള പാഠമെന്ന നിലയിലാണ് പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത്. അമിനിയുടെ മരണത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധം 46-ഓളം ഇറാനിയന്‍ നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും വ്യാപിച്ചിരുന്നു. 

സെപ്തംബര്‍ 17ന് പ്രതിഷേധം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 41 പ്രതിഷേധക്കാരും പോലീസും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സ്റ്റേറ്റ് ടി. വി റിപ്പോര്‍ട്ട് ചെയ്യുന്നത്. അധികാരികളുടെ ഔദ്യോഗിക പ്രസ്താവനകളുടെ ഒരു അസോസിയേറ്റഡ് പ്രസ് കണക്ക് പ്രകാരം കുറഞ്ഞത് 13 പേര്‍ കൊല്ലപ്പെട്ടു, 1,200-ലധികം പ്രകടനക്കാരെ അറസ്റ്റ് ചെയ്തു.

ഹിജാബ് ധാരണത്തിനെതിരായ പ്രതിഷേധങ്ങളെ വിദേശ ഗൂഢാലോചനയായിക്കണ്ടാണ് ഇറാന്‍ സര്‍ക്കാര്‍ തള്ളിക്കളയുന്നത്. തെഹ്റാനിലും മറ്റ് നഗരങ്ങളിലും സര്‍ക്കാര്‍ അനുകൂല മാര്‍ച്ചുകളും നടന്നു. 'അമേരിക്കന്‍ കൂലിപ്പടയാളികള്‍ മതത്തിനെതിരെ പോരാടുന്നു' എന്ന മുദ്രാവാക്യവുമായാണ് ഭരണകൂടത്തിനനുകൂലമായി ചിലര്‍ പ്രകടനം നടത്തിയത്. 

ഇന്‍സ്റ്റാഗ്രാം, ലിങ്ക്ഡ്ഇന്‍, വാട്ട്സ്ആപ്പ് എന്നിവ നിയന്ത്രിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെയും രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്.

Latest News