Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വിലക്ക് അഞ്ച് വര്‍ഷത്തേക്ക്, കാമ്പസ് ഫ്രണ്ടിനും ബാധകം

ന്യൂദല്‍ഹി-വിദ്യാര്‍ഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ) ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ എട്ട് അനുബന്ധ സംഘടനകള്‍ക്കും നിരോധം ബാധകമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന യു.എ.പി.എ നിയമത്തിന് കീഴിലാണ്  നിയമവിരുദ്ധമായ സംഘടനയായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്.
ഉത്തര്‍പ്രദേശ്, കര്‍ണാടക, ഗുജറാത്ത് സംസ്ഥാന സര്‍ക്കാരുകള്‍ പിഎഫ്‌ഐയെ നിരോധിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഉടന്‍ നിരോധനം ഉണ്ടായില്ലെങ്കില്‍ പൊതു ക്രമം തകര്‍ക്കുകയും രാജ്യത്തിന്റെ ഭരണഘടനക്ക്  തുരങ്കം വെക്കുകയും ചെയ്യുന്ന അട്ടിമറി പ്രവര്‍ത്തനങ്ങള്‍ സംഘടന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിന്റെ അഖണ്ഡതക്കും സുരക്ഷയ്ക്കും പരമാധികാരത്തിനും ഹാനികരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ദേശവിരുദ്ധ വികാരങ്ങള്‍ പ്രചരിപ്പിക്കുക, രാജ്യത്തിനെതിരെ അതൃപ്തി വളര്‍ത്താന്‍ സമുഹത്തിലെ ഒരു വിഭാഗത്തില്‍ തീവ്രവാദം വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങളും സംഘടനക്കെതിരെ ആരോപിച്ചു.

 

 

Latest News