കോട്ടയം -വില്‍പന നടത്തിയ തടി തന്നെ മോഷ്ടിച്ച വിരുതന്‍ പിടിയിലായി. പാലാ പൂവരണി താന്നിപ്പൊതിയില്‍ വീട്ടില്‍ ജേക്കബ് മകന്‍ വിന്‍സെന്റ് (50) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
തടി കച്ചവടക്കാരനായ വിന്‍സെന്റ് ഈരാറ്റുപേട്ട സ്വദേശിയായ സലിം എന്നയാള്‍ക്ക് തേക്കിന്റെ തടി വില്‍ക്കുകയായിരുന്നു വില്‍പ്പന നടത്തിയ തടി തന്നെയാണ് വിന്‍സെന്റ് മോഷ്ടിച്ചത്.
വിന്‍സെന്റ് മറ്റൊരാളില്‍ നിന്നും വാങ്ങിയ തടിയാണ് സലിമിന് വിറ്റത്.സലിം തടി വിളക്കുമരുതു ഭാഗത്ത് സൂക്ഷിക്കുകയും ഇത് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയും ചെയ്തു.എന്നാല്‍ തടി എടുക്കാന്‍ ചെന്ന സമയം മോഷണം പോയതായി കാണുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു .തുടര്‍ന്ന് പോലീസ് സംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ തടി മോഷ്ട്ടിച്ചുകൊണ്ട് പോയത് വിന്‍സന്റ് തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. വിന്‍സെന്റ് തടി സലീമിനു കച്ചവടം നടത്തിയ അന്ന് രാത്രിതന്നെ പിക്കപ്പ് വാനുമായി വന്ന് തടി മോഷ്ടിച്ചു. വാന്‍ ഡ്രൈവറോട് തന്റെ തടിയാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് വിന്‍സെന്റ് തടി കയറ്റിക്കൊണ്ടു പോയത് .






